കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നായ കൊമ്പൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. ദഹനക്കേടിനെ തുടർന്നു ദിവസങ്ങളോളമായി കൊമ്പൻ ചികിത്സയിലായിരുന്നു. ഇന്നലെ അർധരാത്രിയായിരുന്നു അന്ത്യം.

കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഏറ്റുമാനൂർ ഉഷശ്രീ വീട്ടിൽ പി.എസ് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആനയാണ്.