അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ (40) ആണ് മരിച്ചത്. അബുദാബി നാഷണൽ ഓയിൽ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീൻ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം ഓഫ് റോഡിൽ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുക്രിയൻ യഹ്‍‍യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ – റൈ​ഹാനത്ത്. മക്കൾ – ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാൻ മുഹമ്മദ് (2). സഹോദരങ്ങൾ – നാസർ, നദീറ, ബുഷ്റ. ബനിയാസ് സെൻട്രല്‌ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.