ഒഹായോ: ഒഹിയോയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മന്ദിരത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. എഫ്.ബി.ഐയുടെ സന്ദര്‍ശക പരിശോധനാ സംവിധാനത്തില്‍ കടക്കാന്‍ ശ്രമിച്ച അക്രമി, തന്റെ വാഹനത്തില്‍ വടക്കുദിശയിലേക്കു രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പോലീസിനുനേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചു.

അതിവേഗത്തില്‍ പാഞ്ഞ അക്രമിയുടെ വാഹനത്തെ പിന്തുടര്‍ന്ന പോലീസിനു നേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചിരുന്നു. ക്ലിന്റന്‍ കൗണ്ടിയിലെ ട്രാഫിക് ബ്ലോക്കിലകപ്പെട്ട അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിന്‍സിനാറ്റി എഫ്.ബി.ഐ മന്ദിരത്തില്‍ നടത്തിയ കടന്നുകയറ്റം നടത്തിയ അക്രമിയെ ആറുമണിക്കൂറിനുശേഷം പോലീസ് കീഴ്‌പ്പെടുത്തി.

പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയെക്കുറിച്ചോ അയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചോ പോലീസ് പ്രതികരണമുണ്ടായിട്ടില്ല. തീവ്രവാദ ആശയങ്ങളുള്ള വ്യക്തിയാണ് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കായല്‍ത്തീര വസതിയില്‍ എഫ്ബിഐ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് വ്യാപകമായ ഓണ്‍ലൈന്‍ ഭീഷണികളുണ്ടായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.