മുഹമ്മ: കെ.എസ്.ആർ.ടി.സി. ബസിന്റെ ചില്ലെറിഞ്ഞു തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. തണ്ണീർമുക്കം പഞ്ചായത്ത് 12-ാം വാർഡ് അംബേദ്കർ കോളനിയിൽ അഭിലാഷിനെ(25)യാണ് മുഹമ്മ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 28-ന് വൈകീട്ട് 6.30-നു പുത്തനങ്ങാടി ഫെഡറൽ ബാങ്കിനു സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. ചില്ലുതകർന്ന് ഡ്രൈവർ പി.പി. ജോർജിനു പരിക്കേറ്റിരുന്നു. യാത്രക്കാരുമായി കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കു വരുകയായിരുന്നു ബസ്. പ്രതിയെ റിമാൻഡുചെയ്തു. വിവിധ ബസുകൾക്കും കൈകാണിച്ചിട്ടും നിർത്താതെ പോയതിനാലാണ് പിന്നാലെവന്ന ബസിനു കല്ലെറിഞ്ഞതെന്നാണ് ഇയാൾ നൽകിയ മൊഴി.