വേറിട്ട ആലാപനത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത കുടുംബത്തിലാണ് അഭയ ജനിച്ചത്. എഞ്ചിനീയറിംഗിന് പഠിച്ചോണ്ടിരിക്കുന്നതിനിടയിലായിരുന്നു അഭയ പാട്ടിലും താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് അഭയ പറഞ്ഞിരുന്നു. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞുള്ള അഭയയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു അഭയ ഹിരണ്‍മയി തന്റെ ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്. 2008 മുതല്‍ 2019 വരെ ഞങ്ങളൊന്നിച്ച് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹിതനായ ഒരു പുരുഷനുമായി എട്ട് വര്‍ഷമായി ഒന്നിച്ച് താമസിക്കുകയാണ്. താന്‍ നേരത്തെ വിവാഹിതയല്ലെന്നും ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും അന്ന് അഭയ കുറിച്ചിരുന്നു. 2022 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അമൃത സുരേഷുമായി ഒന്നിച്ചുവെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

ഞങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുകയാണെന്ന് അഭയ ഹിരണ്‍മയി വ്യക്തമാക്കിയിരുന്നു. ഒളിച്ചോട്ടങ്ങള്‍ മടുത്തുവെന്ന് പറഞ്ഞായിരുന്നു അന്ന് അഭയ ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്്. 3 വര്‍ഷത്തിന് ശേഷം ഇവരുടെ ബന്ധത്തിലെന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഗോപി സുന്ദര്‍ പങ്കിടുമ്പോഴെല്ലാം അഭയയെക്കുറിച്ചായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.