തൃശൂര്‍: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന കെ.വി.

തോമസിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കെ.വി. തോമസിന്റെ നീക്കത്തില്‍ തനിക്ക് അതിശയമില്ലെന്ന് പത്മജ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്…

തോമസ് മാസ്റ്റര്‍ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ വിഷമം ഉള്ളു .പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം. പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അതില്‍ അതിശയം തോന്നിയില്ല.

കെ. കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി. അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു? അദ്ദേഹം എത്ര പെന്‍ഷന്‍ വാങ്ങുന്നു. അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്?

അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേ? ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. 30 കൊല്ലം ഈ മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ട് .