യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീര്‍പ്പിനൊരുങ്ങി യുക്രെയ്ന്‍ ഭരണകൂടം. നിലവില്‍ കീവില്‍ തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യന്‍ സൈനികരുടെ പിടിയിലുള്ള യുക്രെയ്ന്‍ സൈനികരെ മോചിപ്പിക്കണ മെന്നുമാണ് വ്യവസ്ഥ. മരിയൂപോള്‍ തുറമുഖ നഗരത്തിലെ ഉരുക്കുനിര്‍മ്മാണ ശാലയിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഏതുവിധേനയും മോചിപ്പിച്ചുകിട്ടാനുള്ള നീക്കമാണ് യുക്രെയ്ന്‍ നടത്തുന്നത്.

മരിയൂപോളില്‍ ഒരു മാസം മുമ്ബാണ് റഷ്യ കനത്ത ആക്രമണം നടത്തി തുറമുഖം പിടിച്ചെ ടുത്തത്. തുടര്‍ന്ന് കരിങ്കടല്‍ കേന്ദ്രീകരിച്ച്‌ റഷ്യന്‍ നാവികസേന നടത്തിയ രൂക്ഷമായ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഹൈവേകള്‍ വരെ റഷ്യ ലക്ഷ്യമാക്കിയതോടെ സാധാരണക്കാരായ പൗരന്മാരടക്കം ഒന്നരലക്ഷം പേര്‍ നഗരത്തില്‍ പുറത്തുകടക്കാനാകാതെ കുടുങ്ങി. ഇതിനിടെയാണ് ആയിരത്തിനടുത്ത് സാധാരണക്കാരുമായി സൈനികര്‍ ഉരുക്കു നിര്‍മ്മാണ ശാല രക്ഷാ കേന്ദ്രമാക്കിയത്.

മരിയൂപോളിലെ ഉരുക്കുനിര്‍മ്മാണ ശാല കേന്ദ്രീകരിച്ച്‌ പ്രതിരോധിക്കാന്‍ തീരുമാനി ച്ചതോടെ റഷ്യ ആക്രമണം ശക്തമാക്കി. യുക്രെയ്ന്‍ സൈനികരെ മുഴുവന്‍ വകവരുത്താന്‍ റഷ്യ നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്‌ട്ര രക്ഷാ സമിതി ഒഴുപ്പിക്കല്‍ ദൗത്യം മുന്നോട്ടുവെച്ചത്. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി അന്‍റോണിയോ ഗുട്ടാറസ് നടത്തിയ സന്ദര്‍ശനമാണ് കീവിന് നേരിയ ആശ്വാസം നല്‍കിയത്. ഉരുക്കുനിര്‍മ്മാണ ശാലയില്‍ കുടുങ്ങിയ സാധാരണക്കാരെ പുറത്തെത്തിച്ചെങ്കിലും സൈനികരെ തടവിലാക്കുമെന്ന് റഷ്യ മുന്നേ തീരുമാനിച്ചിരുന്നു.

ഒഴുപ്പിക്കല്‍ ദൗത്യത്തിന് രണ്ടു ദിവസം മാത്രം സമയം അനുവദിച്ച ശേഷമാണ് റഷ്യ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയത്. യുക്രെയ്ന്‍ സൈനികരില്‍ പലരും ഗുരുതരമായ പരിക്കേറ്റ അവസ്ഥയിലാണ്. റഷ്യയിലേക്ക് അവരെ പുറത്തേക്ക് വരാന്‍ അനുവദിക്കാത്ത തിനാല്‍ സ്ഥിതി പരിതാപകരമാണെന്നുമാണ് യുക്രെയന്‍ അറിയിക്കുന്നത്. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ സൈനികരെ ആശുപത്രികളിലേയ്‌ക്ക് മാറ്റാനാണ് തയ്യാറെടുക്കുന്നത്.