കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ വി തോമസിനെതിരായ നടപടി എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ വി തോമസിനെതിരെ നടപടി വേണമെന്നാണ് എഐസിസിയോട് ആവശ്യപ്പെട്ടത്. പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. (k sudhakaran against k v thomas)

എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കെ.വി. തോമസിനെതിരെ നടപടിയെടുക്കുമെന്ന് എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചാൽ നടപടി എടുക്കാൻ കെ.പി.സി.സിക്ക് അധികാരം ഉണ്ട്. കെ.പി.സി.സി എടുക്കുന്ന നടപടി എ.ഐ.സി.സി അംഗീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.