പഞ്ചാബിലെ അമൃത്സറില്‍ നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് സ്ഥിരീകരണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് ഖനനത്തില്‍ ലഭിച്ചതെന്ന് നരവംശ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. (Skeletons Of 282 Indian Soldiers found in punjab)

നാണയങ്ങളും മെഡലുകളും ഡിഎന്‍എ സാമ്പിളുകളും വിശദമായി പരിശോധിച്ചാണ് നരവംശശാസ്ത്രജ്ഞര്‍ സ്ഥിരീകരണം നടത്തിയത്. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ്, ഡിഎന്‍എ പഠനം മുതലായവ നടത്തിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയലെ ആന്ത്രോപോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രൊ. ഡോക്ടര്‍ ജെ.എസ് സെഹ്‌റാവത്ത് ആണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടത്. പഞ്ചാബിലെ അജ്‌നാലയിലെ ഒരു കിണറ്റില്‍ നിന്നാണ് 2014ല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നത്.