അറ്റ്ലാന്‍റ ∙ അറ്റ്ലാന്‍റാ ഐപിസി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ഡോ. ചെറിയാന്‍ സി. ഡാനിയേല്‍ ചുമതലയേറ്റു. അറ്റ്ലാന്‍റാ ഐപിസി സഭയുടെ ആരംഭകാല അംഗങ്ങളായ ഏബ്രഹാം സാമുവേല്‍, ജയിംസ് ടി. സാമുവേല്‍, രാജന്‍ ആര്യപ്പള്ളില്‍, ഏബ്രഹാം തോമസ് എന്നിവരുടെ സാനിധ്യത്തില്‍ പാസ്റ്റര്‍ ചക്ക് മോര്‍ലി പ്രാർഥന നടത്തി.

ബെഥേല്‍ ഐപിസി കോയമ്പത്തൂര്‍ സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ചെറിയാന്‍ സി. ഡാനിയേല്‍ ബൈബിള്‍ കോളജ് ഓഫ് മിനിസ്ട്രീസ് വിശാഖപട്ടണം, എബനേസര്‍ ബൈബിള്‍ കോളജ് കോട്ടയം, തിരുവല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ അധ്യപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആനി ചെറിയാന്‍. മക്കള്‍: ഡാനി ചെറിയാന്‍, ജോര്‍ജ് ചെറിയാന്‍.

രാജന്‍ ആര്യപ്പള്ളില്‍