ബ്രി​​​ട്ട​​​നി​​​ല്‍ മേ​​​യ് അ​​​ഞ്ചി​​​ന് പ്രാ​​​ദേ​​​ശി​​​ക കൗ​​​ണ്‍സി​​​ലു​​​ക​​​ളി​​​ലേ​​ക്കു ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ വീ​​​ണ്ടും മ​​​ല​​​യാ​​​ളി​​​ക​​​ള്‍. കേം​​​ബ്രി​​​ജി​​​ലെ ഈ​​​സ്റ്റ് ചെ​​​സ്റ്റ​​​ര്‍​​​ട്ട​​​ന്‍ ഡി​​​വി​​​ഷ​​​നി​​​ല്‍ ലേ​​​ബ​​​ര്‍ പാ​​​ര്‍​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി, മു​​​ന്‍​​​പ് 2018 ല്‍ ​​​കൗ​​​ണ്‍​​​സി​​​ലറാ​​​യി തെര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള കോ​​​ട്ട​​​യം ആ​​​ര്‍​​​പ്പൂ​​​ക്ക​​​ര ക​​​രി​​​പ്പൂ​​ത്ത​​​ട്ട് സ്വ​​​ദേ​​​ശി ബൈ​​​ജു വ​​​ര്‍​​​ക്കി തി​​​ട്ടാ​​​ല​, ല​​​ണ്ട​​​നി​​​ലെ ബാ​​​ര്‍​​​ക്കി​​​ങ് ആ​​​ന്‍​​​ഡ് ഡ​​​ഗ​​​നാം കൗ​​​ണ്‍​​​സി​​​ലി​​​ലെ വെ​​​യി​​​ല്‍​​​ബോ​​​ണ്‍ വാ​​​ര്‍​​​ഡി​​​ല്‍ ക​​​ണ്‍​​​സേ​​​ര്‍​​​വേ​​​റ്റീ​​​വ് പാ​​​ര്‍​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി പെ​​​രു​​​മ്ബാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി സു​​​ഭാ​​​ഷ് നാ​​​യ​​​ര്‍, ഹ​​​ണ്ടി​​​ങ് ട​​​ണ്‍ ഷെ​​​യ​​​ര്‍ ഡി​​​സ്ട്രി​​​ക്‌ട് കൗ​​​ണ്‍​​​സി​​​ലി​​​ലെ ഹ​​​ണ്ടി​​​ങ്ങ്ട​​​ണ്‍ നോ​​​ര്‍​​​ത്ത് വാ​​​ര്‍​​​ഡി​​​ല്‍​​നി​​​ന്നും ക​​​ണ്‍​​​സേ​​​ര്‍​​​വേ​​​റ്റീ​​വ് പാ​​​ര്‍​​​ട്ടി സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി അ​​​ങ്ക​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ ലീ​​​ഡോ ജോ​​​ര്‍​​ജ് എ​​ന്നി​​വ​​രാണു മ​​​ത്സ​​​രി​​​ക്കു​​​ന്നത്. കേം​​​ബ്രി​​​ജി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന ബൈ​​​ജു വ​​​ര്‍​​​ക്കി തി​​​ട്ടാ​​​ല പ്രാ​​​ക്ടീ​​​സിം​​ഗ് സോ​​​ളി​​​സി​​​റ്റ​​​ര്‍ ആ​​​ണ്. നി​​​യ​​​മ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി ക്രി​​​മി​​​ന​​​ല്‍ ഡി​​​ഫ​​​ന്‍​​​സ് കോ​​​ര്‍​​​ട്ട് ഡ്യൂ​​​ട്ടി സോ​​​ളി​​​സി​​​റ്റ​​​ര്‍ ആ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന ബൈ​​​ജു ബ്രി​​​ട്ട​​​നി​​​ലെ​​ത്തി​​​യ കാ​​​ലം മു​​​ത​​​ല്‍ പൊ​​​തു​​​രം​​​ഗ​​​ത്തും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലും സ​​​ജീ​​​വ​​​മാ​​​ണ്.
എ​​​ന്‍എ​​​ച്ച്‌എ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ ആ​​​ന്‍​​​സി​​​യാ​​​ണ് ഭാ​​​ര്യ ഡ​​​ഗ​​​നാ​​​മി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന സു​​​ഭാ​​​ഷ് നാ​​​യ​​​ര്‍ ഐ ​ടി പ്ര​​​ഫ​​​ഷ​​​ണലാണ്. യു​​​കെ​​​യി​​​ല്‍ എ​​​ത്തി​​​യ കാ​​​ലം മു​​​ത​​​ല്‍ വി​​​വി​​​ധ മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ത​​​ല​​​പ്പ​​​ത്തുണ്ട്. ല​​​ണ്ട​​​ന്‍ മ​​​ല​​​യാ​​​ളീ ഹി​​​ന്ദു സ​​​മാ​​​ജം, നാ​​​ഷ​​​ണ​​​ല്‍ കൗ​​​ണ്‍​​​സി​​​ല്‍ ഫോ​​​ര്‍ ഹി​​​ന്ദു ഹെ​​​റി​​​റ്റേ​​​ജ് ഉ​​​ള്‍​​​പ്പ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​ഘാ​​​ട​​​ക​​​നുമാണ്. എ​​​ന്‍എ​​​ച്ച്‌ എ​​​സി​​​ല്‍ ന​​​ഴ്‌​​​സാ​​​യ സു​​​ജ​​​യാ​​​ണു ഭാ​​​ര്യ. ഹ​​​ണ്ടിം​​ഗ്ട​​​ണി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന ലീ​​​ഡോ മു​​​ന്‍​​​പ് ഇ​​​തേ വാ​​​ര്‍​​​ഡി​​​ല്‍​​നി​​ന്നു​​ത​​​ന്നെ കൗ​​​ണ്‍​​​സി​​​ല​​​റായി വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​ന്ത​​​മാ​​​യി ന​​​ഴ്സിം​​​ഗ് ഏ​​​ജന്‍​​​സി ന​​​ട​​​ത്തു​​​ന്ന ലീ​​​ഡോ​​​യു​​​ടെ ഭാ​​​ര്യ റാ​​​ണി എ​​​ന്‍എ​​​ച്ച്‌എ​​​സി​​​ല്‍ നേ​​​ഴ്സ് ആ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്നു.