കി​​​ഴ​​​ക്ക​​​ന്‍ യു​​​ക്രെ​​​യ്ന്‍റെ വ​​​ലി​​​യൊ​​​രു ഭാ​​​ഗം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കാ​​​ന്‍ റ​​​ഷ്യ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി യു​​​എ​​​സ്.
ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഡോ​​​ണ​​​സ്റ്റ്സ്ക്, ലു​​​ഹാ​​​ന്‍​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പേ​​​രി​​​നു ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റ​​​ഷ്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കാ​​​നാ​​ണു നീ​​​ക്ക​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ന്‍ സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണ സ​​​മി​​​തി (​​​ഒ​​​എ​​​സ്‌​​​സി​​​ഇ)​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ന്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ മൈ​​​ക്കി​​​ള്‍ കാ​​​ര്‍​​​പെ​​​ന്‍റ​​​ര്‍ പ​​​റ​​​ഞ്ഞു. തെ​​​ക്ക​​​ന്‍ യു​​​ക്രെ​​​യ്നി​​​ലെ റ​​​ഷ്യന്‍ നി​​​യ​​​ന്ത്രി​​​ത ന​​​ഗ​​​ര​​​മാ​​​യ ഖെ​​​ര്‍​​​സ​​​ന്‍ സ്വ​​​ത​​​ന്ത്ര റി​​​പ്പ​​​ബ്ലി​​​ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നും നീ​​​ക്ക​​​മു​​​ണ്ട്.

റ​​​ഷ്യ​​​ന്‍ അ​​​നു​​​കൂ​​​ല വി​​​മ​​​ത​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഡോ​​​ണ​​​റ്റ്സ്ക്, ലു​​​ഹാ​​​ന്‍​​​സ് ന​​​ഗ​​​ര​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തേ സ്വ​​​ത​​​ന്ത്ര റി​​​പ്പ​​​ബ്ലി​​​ക്കു​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കു​​​ക​​​യെ​​​ന്ന​​തു റ​​​ഷ്യ​​​ക്ക് എ​​​ളു​​​പ്പ​​​മാ​​​യി​​​രി​​​ക്കും.

യു​​​ക്രെ​​​യ്ന്‍ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍​​ത്ത​​​ന്നെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ ഖേ​​​ര്‍​​​സ​​​ന്‍ ന​​​ഗ​​​ര​​​ത്തി​​​ലെ മേ​​​യ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ റ​​​ഷ്യ​​​ന്‍ പ​​​ട്ടാ​​​ളം ത​​​ട​​​വി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ന​​​ഗ​​​ര​​​ത്തി​​​ല്‍ ഇ​​​ന്‍റ​​​ര്‍​​​നെ​​​റ്റ്, ഫോ​​​ണ്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്കി. ഇ​​​വി​​​ടെ റ​​​ഷ്യ​​​ന്‍ ക​​​റ​​​ന്‍​​​സി​​​യാ​​​യ റൂ​​​ബി​​​ള്‍ പ്ര​​​യോ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്നും യു​​​ക്രെ​​​യ്ന്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. റ​​​ഷ്യ​​​ന്‍ സ്കൂ​​​ള്‍ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ഇ​​​വി​​​ടെ ഉ​​​ട​​​ന്‍ ന​​​ട​​​പ്പാ​​​ക്കി​​​യേ​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ടു​​​ണ്ട്.

മരിയുപോളില്‍ റഷ്യ വീണ്ടും ആക്രമണം തുടങ്ങി; ഞായറാഴ്ച നൂറു പേരെ ഒഴിപ്പിച്ചു

കീ​​​വ്: മ​​​രി​​​യു​​​പോ​​​ള്‍ ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​സോ​​​വ്താ​​​ള്‍ ഉ​​​രു​​​ക്കു​​​ശാ​​​ല​​​യി​​​ല്‍ റ​​​ഷ്യ​​​ന്‍ പ​​​ട്ടാ​​​ളം വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ന്‍ അ​​​റി​​​യി​​​ച്ചു. ഉ​​​രു​​​ക്കു​​​ശാ​​​ല​​​യി​​​ല്‍ അ​​​ഭ​​​യം തേ​​​ടി​​​യി​​​രു​​​ന്ന സി​​​വി​​​ലി​​​യന്മാ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നാ​​​യി ഞാ​​​യ​​​റാ​​​ഴ്ച വെ​​​ടി​​​ നി​​​ര്‍​​​ത്തി​​​യി​​​രു​​​ന്നു.

വൃ​​​ദ്ധ​​​രും കൊ​​​ച്ചു കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്കം നൂ​​​റോ​​​ളം പേ​​​രെ മാ​​​ത്ര​​​മാ​​​ണ് പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്. ഇ​​​തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​ത്തെ​​​യും യു​​​ക്രെ​​​യ്ന്‍ നി​​​യ​​​ന്ത്രി​​​ത സാ​​​പ്പോ​​​റി​​​ഷ്യ​​​യി​​​ലേ​​​ക്കാ​​​ണു കൊ​​​ണ്ടു​​​പോ​​​യ​​​ത്. കു​​​റ​​​ച്ചു​​​പേ​​​രെ റ​​​ഷ്യ​​​ന്‍ നി​​​യ​​​ന്ത്രി​​​ത മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും കൊ​​​ണ്ടു​​​പോ​​​യി.

ആ​​​യി​​​ര​​​ത്തോ​​​ളം സി​​​വി​​​ലി​​​യ​​​ന്മാ​​​രും ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം യു​​​ക്രെ​​​യ്ന്‍ ഭ​​​ട​​​ന്മാ​​​രു​​​മാ​​​ണ് ഉ​​​രു​​​ക്കു​​​ശാ​​​ല​​​യി​​​ല്‍ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​രി​​​യു​​​പോ​​​ള്‍ ന​​​ഗ​​​ര​​​ത്തി​​​ല്‍ മൊ​​​ത്തം ഒ​​​രു ല​​​ക്ഷം പേ​​​ര്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍​​​ട്ടു​​​ണ്ട്.