കീവ്: ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യയുമായി കനത്ത സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്ന സാഹചര്യം പരിഗണിച്ച്‌ വിദഗ്ധ കമാന്‍ഡോ സഖ്യത്തെ അയച്ചു കൊടുത്ത് ബ്രിട്ടന്‍.

രാജ്യത്തെ ഏറ്റവും മികച്ച കമാന്‍ഡോ വിഭാഗങ്ങളില്‍ ഒന്നായ റേഞ്ചര്‍ റെജിമെന്റില്‍ പെട്ട 30 പേരെയാണ് ബ്രിട്ടന്‍ ഉക്രൈനില്‍ ദൗത്യത്തിനായി അയച്ചു കൊടുത്തിരിക്കുന്നത്.

ഇതുകൂടാതെ ടാങ്ക് വേധ മിസൈലുകള്‍ അടങ്ങുന്ന ആയുധങ്ങള്‍ ബ്രിട്ടന്‍ ഉക്രൈന് നല്‍കിയിരുന്നു. ഇവ ഉപയോഗിക്കാന്‍ ഉക്രൈന്‍ സൈനികരെ പരിശീലിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ബ്രിട്ടീഷ് സൈനികര്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് രണ്ടായിരം എന്‍.ബി.ടി മിസൈല്‍ ലോഞ്ചര്‍ യൂണിറ്റുകളാണ് ബ്രിട്ടന്‍ അയച്ചു കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.