മധ്യപ്രദേശില്‍ പുതിയ എക്സൈസ് നയം പുറത്തിറക്കി ബിജെപി സര്‍ക്കാര്‍.സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യം വില്‍ക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത് .

ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പുര്‍, ഗ്വാളിയര്‍ എന്നീ നഗരങ്ങളിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കുക.

മദ്യവില ഇപ്പോള്‍ ഉള്ളതില്‍ നിന്നും 20 ശതമാനം കുറയ്ക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും. സംസ്ഥാനത്തെ കര്‍ഷകര്‍ മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്ന വൈനിന് നികുതി ഒഴിവാക്കും.ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കും. അന്‍പതിനായിരം രൂപയാണ് ഇതിനായി വാര്‍ഷിക ഫീസ് ആയി സര്‍ക്കാര്‍ ഈടാക്കുക.