അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​ത് 95 ല​​​ക്ഷം കു​​​ട്ടി​​​ക​​​ള്‍​​​ക്ക്. അ​​​മേ​​​രി​​​ക്ക​​​ന്‍ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ്, ചി​​​ല്‍​​​ഡ്ര​​​ന്‍​​​സ് ഹോ​​​സ്പി​​​റ്റ​​​ല്‍​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.ജ​​​നു​​​വ​​​രി 13 വ​​​രെ 94,52,491 കു​​​ട്ടി​​​ക​​​ള്‍​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

മൊ​​​ത്തം പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ളി​​​ല്‍ 17.8 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ളാ​​​ണ്. ആ​​​ശു​​​പ​​​ത്രി ചി​​​കിത്സ തേ​​​ടേ​​​ണ്ടി വ​​​ന്ന​​​വ​​​രി​​​ല്‍ 1.7 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 4.4 ശ​​​ത​​​മാ​​​നം വ​​​രെ കു​​​ട്ടി​​​ക​​​ളാ​​​ണ്. ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​ത്തി​​​ല്‍ 0.26 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കു​​​ട്ടി​​​ക​​​ളു‌​​​ടെ എ​​​ണ്ണം.

അതേസമയം വാക്‌സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ അസമത്വങ്ങളെ കുറിച്ച്‌ ലോക സാമ്ബത്തിക ഫോറം നടത്തിയ പാനല്‍ ചര്‍ച്ചയില്‍ ലോകരാഗ്യ സംഘടനയുടെ അത്യാഹിതവിഭാഗം മേധാവി ഡോ. മൈക്ക് റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.