ഇനി നിര്‍ബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈന്‍; എയര്‍പോര്‍ട്ടില്‍ പോസിറ്റീവ് ആയാല്‍ വീട്ടില്‍ ചെല്ലാന്‍ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേര്‍ കുടുങ്ങിക്കിടക്കുന്നു

ആ ഗോളാടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം പലയിടങ്ങളിലും കൂടിയും കുറഞ്ഞും ഇരിക്കുകയാണ്.

അതുകൊണ്ടു തന്നെ കൊറോണയുടെ ഗതിവിഗതികള്‍ സ്ഥിരമായി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുമാണ്. അതുകൂടാതെ ഈ കുഞ്ഞന്‍ വൈറസിന് കാലാകാലങ്ങളായി ഉണ്ടാകുന്ന പരിണാമങ്ങളും, പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവവുമെല്ലാം അതീവ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങളാണ്.

ഇതെല്ലാം കണക്കിലെടുത്തുകൊണ്ടു തന്നെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കായി പുതിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി 11 മുതല്‍ക്കായിരിക്കും പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വരിക. ഇനിയൊരു പുനരവലോകനം ഉണ്ടാകുന്നതുവരെ ഇത് നിലനില്‍ക്കുകയും ചെയ്യും.

ഇതനുസരിച്ച്‌, വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഇനി പറയുന്നവയാണ്.

യാത്രയ്ക്ക് തയ്യാറെടുക്കുമ്ബോള്‍

കൃത്യമായ വിശദ വിവരങ്ങള്‍ അടങ്ങിയ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. അതോടൊപ്പം യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത കോവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുപുറമേ ഈ റിപ്പോര്‍ട്ട് ആധികാരികമായതാണെന്നും വ്യാജമാണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകാന്‍ സന്നദ്ധരാണെന്നും അറിയിച്ചുകൊണ്ടുള്ള ഒരു ഡിക്ലറേഷനും നല്‍കണം.

അതുപോലെ എയര്‍ സുവിധാ പോര്‍ട്ടലിലോ അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സിവില്‍ വ്യോമയാന മന്ത്രാലയത്തിനോ, യാത്രചെയ്യുന്ന വിമാനക്കമ്ബനി വഴി, ഇന്ത്യയില്‍ എത്തിയാല്‍, അധികാരപ്പെട്ട സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും, അവര്‍ അനുശാസിക്കുന്നതിനനുസരിച്ച്‌ ഹോം ക്വാറന്റൈന്‍/ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍/ സെല്‍ഫ് ഹെല്‍ത്ത് മോണിട്ടറിങ് എന്നിവയ്ക്ക് തയ്യാറാണെന്നും ഉള്ള ഒരു ഉറപ്പ് നല്‍കണം.

ഇന്ത്യയിലെത്തുമ്ബോള്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍ സുവിധ പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കാലതാമസം ഒഴിവാക്കാന്‍ കഴിയും.

വിമാനത്തില്‍ കയറുന്നതിനു മുന്‍പ്

കോവിഡ് വ്യാപനം അധികമുള്ള രാജ്യങ്ങളില്‍ നിന്നും വിമാനയാത്ര ആരംഭിക്കുകയോ, ട്രാന്‍സിറ്റ് ജേര്‍ണി നടത്തുകയോ ചെയ്യുന്നവര്‍ ഇന്ത്യയില്‍ എത്തിയാല്‍ പാലിക്കേണ്ട പ്രോട്ടോക്കോളിനെ കുറിച്ച്‌ വിമാന ജീവനക്കാര്‍ മുന്‍കൂട്ടി യാത്രക്കാരെ അറിയിക്കും. അതുപോലെ ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടികയും നിങ്ങള്‍ക്ക് ടിക്കറ്റിനൊപ്പം എയര്‍ലൈന്‍സ്/ ഏജന്‍സി നല്‍കും. എയര്‍ സുവിധ പോര്‍ട്ടലില്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കുകയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവരെയും മാത്രമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കുക. അതുപോലെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ മാത്രമാണ് തെര്‍മല്‍ സ്‌ക്രീനിംഗിനു ശേഷം വിമാനത്തില്‍ പ്രവേശിപ്പിക്കുക. അതുപോലെ യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

യാത്ര ചെയ്യുമ്ബോള്‍

വിമാനത്തിനുള്ളില്‍ കോവിഡുമായി ബനധപ്പെട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുവാന്‍ ജീവനക്കാര്‍ ബദ്ധ്യസ്ഥരാണ്. അവരുമായി സഹകരിക്കുക. യാത്രാമദ്ധ്യേ ഏതെങ്കിലും യാത്രക്കാരന്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആ വ്യക്തിയെ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേറ്റ് ചെയ്യും.

ഇന്ത്യയില്‍ എത്തിയാല്‍

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം വിമാനത്തില്‍ നിന്നും പുറത്തിറങ്ങേണ്ടത്. വിമാനത്താവളത്തില്‍ സന്നിഹിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ യാത്രക്കാരേയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും. സ്‌ക്രീനിംഗിനിടയില്‍ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മെഡിക്കല്‍ ഫസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്യും. പോസിറ്റീവ് സ്ഥിരീകരിച്ചല്‍ അവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി ഐസൊലേഷന് വിധേയരാക്കും.

അതിഭീകരമായ കോവിഡ് വ്യാപനമുള്ള ചില രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവിടങ്ങളില്‍ നിന്നും എത്തുന്നവര്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സാമ്ബിള്‍ വിമാനത്താവളത്തില്‍ നല്‍കണം. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുന്‍പോ കണക്ടിങ് ഫ്ളൈറ്റ് പിടിക്കുന്നതിനു മുന്‍പോ ഇത് ചെയ്തിരിക്കണം. നെഗറ്റീവ് റിപ്പോര്‍ട്ടാണെങ്കില്‍ 7 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാവുകയും, ഇന്ത്യയില്‍ എത്തിയതിന്റെ എട്ടാം ദിവസം ആര്‍ ടി- പി സി ആര്‍ പരിശോധനക്ക് വിധേയരാവുകയും വേണാം.

എട്ടാം ദിവസത്തെ പരിശോധനയുടെ ഫലവും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിലും നെഗറ്റീവ് ആണെങ്കില്‍ അടുത്ത 7 ദിവസത്തേക്ക് സ്വയം ആരോഗ്യകാര്യങ്ങളില്‍ നിരീക്ഷണം ആവശ്യമാണ്. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പോസിറ്റീവ് ആയാല്‍ അവരുടെ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കും. അവരെ ഐസൊലേഷനിലാക്കുകയും പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കുകയും ചെയ്യും. അത്തരത്തില്‍ പോസിറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ ക്വാറന്റൈന് വിധേയരാക്കും. ഇത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്.

അപകട സാധ്യത ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരാണെങ്കില്‍ ഒരു വിമാനത്തിലെത്തുന്ന മൊത്തം യാത്രക്കാരുടെ 2 ശതമാനത്തെ മാത്രം ക്രമരഹിതമായി തെരഞ്ഞെടുത്ത് പരിശോധനക്ക് വിധേയരാക്കും. ഇങ്ങനെ പരിശോധനക്ക് വിധേയരാക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് അതാത് വിമാന കമ്ബനികളാണ്. ഇത്തരത്തിലുള്ള യാത്രക്കാരുടെ സാമ്ബിളുകള്‍ പരിശോധിക്കുവാന്‍ ലബോറട്ടറികള്‍ മുന്‍ഗണന നല്‍കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന 2 ശതമാനം ആളുകളില്‍ മുഴുവന്‍ പേരും നെഗറ്റീവ് ആയാലും അവര്‍ ഉള്‍പ്പടെ എല്ലാ യാത്രക്കാരും 7 ദിവസത്തെ ക്വാറന്റൈന് വിധേയരാവുകയും എട്ടാം ദിവസം ആര്‍ ടി- പി സി ആര്‍ പരിശോധന നടത്തുകയും വേണം.

അതും നെഗറ്റീവ് ആയാല്‍ അടുത്ത 7 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണം. ഇനി, തെരഞ്ഞെടുത്തവരില്‍ ആരെങ്കിലും പോസിറ്റീവ് ആയാല്‍ അവരുടേ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കും. അവരെ ഉടനടി ഐസൊലേറ്റ് ചെയ്യുകയും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സാ നടപടികള്‍ ആരംഭിക്കുകയും ചെയ്യും. ക്വാറന്റൈനില്‍ ഇരിക്കുന്നവരോ, സ്വയം നിരീക്ഷണത്തിലുള്ളവരോ വീണ്ടും നടത്തുന്ന പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ദേശീയ ഹെല്‍പ് ലൈന്‍ നമ്ബറായ 1075-ലോ അറിയിക്കണം.

കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും എന്നാല്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികലെ രോഗ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെകില്‍ അവര്‍ പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ വിമാനത്തിനുള്ളില്‍ ആ വ്യക്തിയുടെ മൂന്നു നിരകള്‍ വരെ മുന്നിലിരുന്നവരെയും മൂന്ന് നിരകള്‍ വരെ പുറകിലിരുന്നവരെയും സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ക്വാറന്റൈന് വിധേയരാക്കും.

അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍

ഇനി പറയുന്ന രാജ്യങ്ങളാണ് ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോത്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യു സീലാന്‍ഡ്, സിംബാംബ്വേ, താന്‍സാനിയ, ഹോങ്കോംഗ്, ഇസ്രയേല്‍, കോംഗോ, എത്യോപ്യ, കസഖ്സ്ഥാന്‍, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ. കോവിഡ് വ്യാപനത്തിന്റെ ഗതിവിഗതികള്‍ക്ക് അനുസൃതമായി ഈ പട്ടിക സമയാസമയങ്ങളില്‍ പുതുക്കികൊണ്ടിരിക്കും.