രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ചാൻസലർ ശുപാർശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്.

വി.സിയെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ സർക്കാർ അപമാനിച്ചു എന്ന നിലപാടിലാണ് ബിജെപി.