മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 80കാരനായ ബിച്ചു തിരുമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ എസ്‌കെ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യനില ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നുമാണ് വിവരം.