ന്യു യോർക്ക്: ന്യൂയോർക്കിൽ ഗവർണർ കാത്തി ഹോക്കൽ 20-ലധികം കൗണ്ടികളിലാണ്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ മേഖലയിൽ കനത്ത   കാറ്റും മഴയും കൊണ്ടുവരുന്ന  നോർഈസ്റ്ററിന് മുന്നോടിയായി ന്യൂജേഴ്‌സിയിലെയും ന്യൂയോർക്കിലെയും ഗവർണർമാർ   അടിയന്തരാവസ്ഥ പുറപ്പെടുവിച്ചു.  തിങ്കളാഴ്ച വൈകിട്ട് ന്യു യോർക്ക്ന്യു- ജേഴ്‌സി മേഖലയിൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം ഉയർന്നു. ഇന്ന് വൈകിട്ട് മഴയ്ക്ക് സമ്മാനം ഉണ്ടാകുമെങ്കിലും കനത്ത കാറ്റ് ഉണ്ടാകും. അതും ഭീതി വിതക്കുന്നു.

ന്യൂജേഴ്‌സിയിലെ അടിയന്തരാവസ്ഥ തിങ്കളാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ചതായി ഗവർണർ ഫിൽ മർഫി പറഞ്ഞു. “രാത്രി മുതൽ അടുത്ത ദിവസങ്ങളിൽ കടുത്ത കാലാവസ്ഥ സംസ്ഥാനത്തെ ബാധിക്കും,” അദ്ദേഹം പറഞ്ഞു. ദേശീയ കാലാവസ്ഥാ വിഭാഗം  വടക്കുകിഴക്കൻ മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചവരെ നീണ്ടുനിൽക്കുന്ന നിരവധി ഫ്ലാഷ് വെള്ളപ്പൊക്ക സാധ്യതാ നിർദേശം  പുറപ്പെടുവിച്ചു.  ഇത് ഏകദേശം 30 ദശലക്ഷം ആളുകളെ ബാധിക്കുന്നു. മഴയുടെ നിരക്ക് ചില സമയങ്ങളിൽ മണിക്കൂറിൽ 1 ഇഞ്ച് കവിയും. തോടുകൾ,  നഗരപ്രദേശങ്ങൾ,   ഡ്രെയിനേജ്  എന്നിവിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലേക്ക് നയിക്കും.
കാറ്റിനൊപ്പം ഇടിമിന്നൽ വൈദുതി വിതരണത്തെ ബാധിക്കാം.