ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ബുധനാഴ്ച നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ ഖാൻ. മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെയാണ് ആര്യൻ ഖാൻ പിടിയിലാകുന്നത്. ആര്യനൊപ്പം ഒൻപത് പേരും പിടിയിലായിരുന്നു.