കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡിആര്‍ഡിഒയുടെ പേരിലാണ് വ്യാജരേഖ ഉണ്ടാക്കിയതിനെതിരെയാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാന്‍ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോന്‍സന്‍ വ്യാജമായി ചമച്ചത്.

ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിര്‍മ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി ഡിആര്‍ഡിഒക്ക് അന്വേഷണസംഘം കത്ത് നല്‍കി. മോണ്‍സണ്‍ മാവുങ്കലിനെതിരെ ഇതുവരെ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോന്‍സന്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.