പയ്യന്നൂര്‍ : പാലക്കോട് വലിയ കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ഖാദര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള അക്ബര്‍ ബോട്ടാണു മണല്‍ത്തിട്ടയില്‍ തട്ടി അപകടത്തില്‍പ്പെട്ടത്. 5 വള്ളങ്ങള്‍ ഉപയോഗിച്ചു തൊഴിലാളികള്‍ സാഹസികമായി ബോട്ട് കരയിലെത്തിച്ചു. കഴിഞ്ഞ ദിവാദങ്ങളിലും ബോട്ട് അപകടത്തില്‍പ്പെട്ടിരുന്നു. പാലക്കോട് വലിയ കടപ്പുറം, പുതിയങ്ങാടി, ചൂട്ടാട് കടപ്പുറങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍ മണല്‍ത്തിട്ടകളില്‍ തട്ടി അപകടത്തില്‍പ്പെടുന്നതു നിത്യസംഭവമായി മാറി.