ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ പുരുഷ ടീം ക്വാർട്ടർ ഫൈനലിലെത്തി. പ്രവീൺ ജാദവ്, തരുൺ ദീപ് റായ്, അതാനു ദാസ് എന്നിവരടങ്ങുന്ന സഖ്യം ഖസാകിസ്ഥാൻ ടീമിനെയാണ് പ്രീ-കാ്വാർട്ടറിൽ തോൽപ്പിച്ചത്. 6-2 സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഫെൻസിംഗിൽ ഇന്ത്യയുടെ ഭവാനി ദേവി റൗണ്ട് ഓഫ് 64 ജയിച്ച്, റൗണ്ട് ഓഫ് 32 വിലേക്ക് കടന്നു.

ടേബിൾ ടെന്നിസിൽ അജന്താ കമാൽ പോർച്ചുഗൽ താരത്തെ നേരിടുകയാണ്. ഇന്ന് വനിതകളുടെ ഹോക്കി മത്സരം നടക്കും. ഇന്നലെ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

മലയാളി താരം സജിൻ പ്രകാശ് നീന്തൽ കുളത്തിൽ ആദ്യമായി മത്സരിക്കാനിറങ്ങും. സജിൻ പ്രകാശ് ഇന്ത്യയിൽ നിന്നും ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടിയ ആദ്യ താരമാണ്