സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. നാഷണല്‍ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയായിരിക്കും സര്‍വീസുകള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് അവശ്യ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും.

അതേസമയം, യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുത്തേണ്ടതാണെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസുകളില്‍ ഇരുന്ന് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മാത്രമല്ല, ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ‘എന്‍റെ കെഎസ്‌ആര്‍ടിസി’മൊബൈല്‍ ആപ്, www.ker alartc.com എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.