കോവിഡ്​ ലക്ഷണങ്ങള്‍ കണ്ട്​ രണ്ട്​ ദിവസത്തിന്​ ശേഷം പരിശോധന നടത്തുന്നതാണ്​ ഉചിതമെന്ന്​ ഡോ.ലാല്‍ പാത്​ലാബ്​സ്​ മാനേജിങ്​ ഡയറക്​ടര്‍ ഡോ.അരവിന്ദ്​ ലാല്‍. പനി, മണവും രുചിയും നഷ്​ടമാവുക, ശ്വസിക്കാനുള്ള പ്രയാസം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായി രണ്ട്​ ദിവസത്തിന്​ ശേഷം പരിശോധന നടത്തുകയാണ്​ വേ​ണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ പരിശോധന ആര്‍.ടി.പി.സി.ആര്‍ ആണ്​. രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 21 ശതമാനമാണ്​. ഇത്​ 10 ശതമാനത്തില്‍ താഴെയാകുന്നത്​ വരെ ലോക്​ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാബ്​ പരിശോധനയുടെ കൃത്യതയെ സ്വാധീനിക്കുന്ന ഘടക​ങ്ങളെ കുറിച്ചും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്ക്​ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. രോഗിയെ വൈറസ്​ എത്രത്തോളം ബാധിച്ചു, സ്രവം കൊണ്ടു പോകുന്ന രീതി, ആര്‍.ടി.പി.സി.ആര്‍ നടത്തുന്ന രീതി എന്നിവയെല്ലാം ടെസ്​റ്റി​െന്‍റ കൃത്യതയെ ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു