ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം കുറക്കും. 600ഓളം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇന്ന് സമാനമായ സുപ്രിംകോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജ് ഉള്‍പ്പെടുന്ന സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തി വരുന്നുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600-ലധികം വിചാരണ റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി.