കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചാര്‍ധാം യാത്രകളുടെ മാനദണ്ഡം പുതുക്കി നിശ്ചയിച്ച്‌ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊറോണ വ്യാപനം കാരണം തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ പ്രവേശനമില്ല. അതേസമയം ക്ഷേത്ര ഭാരവാഹികള്‍ക്കും പൂജാരിമാരും എല്ലാ ചടങ്ങുകളും പതിവുപോലെ നിര്‍വ്വഹിക്കുമെന്ന് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത് അറിയിച്ചു.

കേദാര്‍നാഥിനെ കേന്ദ്രീകരിച്ചാണ് ചാര്‍ധാം യാത്ര നടക്കാറുള്ളത്. ശൈത്യകാലം കുറയുന്ന മുറയ്ക്കാണ് യാത്ര ആരംഭിക്കാറ്. ബദരീനാഥ്, കേദാര്‍നാഥ്,ഗംഗോത്രി, യമുനോത്രി എന്നീ നാല് വിശ്വപ്രസിദ്ധ കേന്ദ്രങ്ങളിലേയ്ക്കാണ് തീര്‍ത്ഥാടകര്‍ എത്താറുള്ളത്.

കൊറോണ വ്യാപനം രൂക്ഷമായതിനാല്‍ യാത്രികരുടെ തെരഞ്ഞെടുപ്പ്, അവരെത്തേണ്ട ഇടത്താവളങ്ങള്‍ എന്നിവയടക്കം നിരവധി വിഷയങ്ങള്‍ പുന:പരിശോധിച്ചാണ് തീരുമാനം.എല്ലാ തീര്‍ത്ഥാടനത്തേയും പോലെ കൊറോണ നെഗറ്റീവ് രേഖ ഇത്തവണ പങ്കെടുക്കാന്‍ അനുമതി ലഭിച്ച എല്ലാവരും കരുതണം. ഈ മാസം 14-ാം തീയതിമുതലാണ് യാത്രയ്ക്കുള്ള അനുമതി.