ന്യൂയോർക്ക് ∙ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ആരുടെമുന്നിലും കുനിയാതെ തലയെടുപ്പോടെ ബാലകൃഷ്ണപിള്ള എന്നും നിന്നു. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണു പിന്നീട് കേരളം കണ്ടത്. 1960, 65, 77, 80, 82, 87, 91, 96, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും, 1971ല്‍ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ മന്ത്രി സ്ഥാനങ്ങൾ വഹിച്ചു. ആറരപതിറ്റാണ്ടു നീണ്ട സാമുദായിക പ്രവര്‍ത്തനം കൂടി അവസാനിപ്പിച്ചാണു ബാലകൃഷ്ണപ്പിളള വിടവാങ്ങിയത്.