തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭ രൂപീകരണമാണ് പ്രധാന അജണ്ട. എല്‍ഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും മുമ്പ്‌ ഏതോക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

സിപിഎമ്മിന്‍റെ 13 മന്ത്രി സ്ഥാനങ്ങളില്‍ ആരൊക്കെ വേണം എന്നതിലും പാര്‍ട്ടി നേതൃത്വം കൂടിയാലോചന നടത്തും. വരും ദിവസങ്ങളില്‍ സംസ്ഥാന സമിതി കൂടി ചേര്‍ന്ന ശേഷമാകും പ്രഖ്യാപനം. സിപിഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടന്നേക്കും.