പത്തനംതിട്ട; പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് ഉള്ളത്. ഇന്നലെ 1082 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1015 പേര്‍ മുക്തരായി.

∙ ജില്ലയില്‍ ഇന്നലെ കോവിഡ് ബാധിച്ച്‌ മരണം-7
∙ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍-10935
∙ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍-78013
∙ സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചവര്‍- 71025
∙ ആകെ കോവിഡ് മുക്തരായവര്‍- 66833
∙ നിരീക്ഷണത്തില്‍ ഉള്ളവര്‍- 25689
∙ ഇതുവരെ സ്വീകരിച്ച സാംപിളുകള്‍- 860514.
∙ ഫലം ലഭിക്കാനുള്ള സാംപിളുകള്‍- 936
∙ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്- 9.07%

കോവിഡ് നിയന്ത്രണങ്ങള്‍ തുടരും: കലക്ടര്‍

പത്തനംതിട്ട; കൊറോണ വൈറസ് രോഗ വ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിക്കുകയുണ്ടായി. 144 പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും തുടരും. തിരഞ്ഞെടുപ്പ് ആഘോഷങ്ങള്‍, പൊതു ഇടങ്ങളിലെ കൂട്ടം ചേരല്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ആവശ്യമില്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.