വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ വി​ഷു​ക്കി​റ്റ് വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ച്‌ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​ര്യം ക​ഴി​ഞ്ഞ​പ്പോ​ള്‍ ജ​ന​ങ്ങ​ളെ വേ​ണ്ടാ​താ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

സം​സ്ഥാ​ന​ത്ത് 85 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ഷു​ക്കി​റ്റ് ന​ല്‍​ക​ണം. എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ഷ്ടി​ച്ച്‌ 26 ല​ക്ഷം പേ​ര്‍​ക്ക് മാ​ത്ര​മേ ന​ല്‍​കി​യി​ട്ടു​ള്ളൂ. കി​റ്റി​ന്‍റെ വി​ത​ര​ണം ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ന്നം മു​ട​ക്കു​ക​യാ​ണെ​ന്ന് അ​പ​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​പ്പോ​ള്‍ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.