തമിഴ് താരം വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ എസ്‌ഐഎംഎസ് ആശുപത്രിയിലാണ് വിവേകിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം ചെയ്തു കഴിഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം വിവേക് കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അര്‍ഹരായ എല്ലാവരും കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് കുത്തിവെപ്പിന് ശേഷം വിവേക് പ്രതികരിച്ചിരുന്നു.

നിലവില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവേക് നിരീക്ഷണത്തിലാണ്. തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സ്വാമി, ശിവാജി, അന്യന്‍ തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ വിവേക് അഭിനയിച്ചിട്ടുണ്ട്.