വാഷിങ്ടൻ ഡി സി ∙ തലച്ചോറിൽ രക്തം കട്ടപിടിക്കുന്നുവെന്നു പരാതി ഉയർന്നതിനെ തുടർന്നു രാജ്യവ്യാപകമായി ജോൺസൻ ആൻഡ് ജോൺസൻ കോവിഡ് വാക്സീന്റെ വിതരണം നിർത്തിവച്ചതിനെതിരെ ശക്തമായി പ്രതികരിച്ചു ട്രംപ്. ജോൺസൺ ആൻഡ് ജോൺസൻ വാക്സീൻ വളരെ ഫലപ്രദമാണെന്നും, എന്നാൽ അതിന്റെ വിശ്വാസ്യത എന്നന്നേക്കുമായി ഇല്ലാതാക്കുന്നതാണു വാക്സീന്റെ വിതരണം നിർത്തിവെച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്നും ട്രംപ് വ്യക്തമാക്കി.

ഫെഡറൽ ഗവൺമെന്റിന് ഫൈസർ വാക്സീനോടുള്ള അതിരുകവിഞ്ഞ സ്നേഹമാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുവാൻ കാരണമെന്നും ട്രംപ് ആരോപിച്ചു. അടിയന്തിരമായി വാക്സീൻ ഉപയോഗിച്ചു തുടങ്ങുവാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ്യൻ വിഭാഗത്തോടും ട്രംപ് ആവശ്യപ്പെട്ടു.