രാജ്യത്തെ ഭീമന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് , ട്രാവല്‍ ടെക്‌നോളജി കമ്ബനിയായ ക്ലിയര്‍ട്രിപ്പിനെ ഏറ്റെടുത്തു. ഡിജിറ്റല്‍ കൊമേഴ്‌സ് മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയര്‍ട്രിപ്പിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്‌ളിപ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ട്രാവല്‍, ഹോട്ടല്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ക്ലിയര്‍ട്രിപ്പിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് നേരിട്ട് നേതൃത്വം നല്‍കും. കൂടാതെ ജീവനക്കാരെയെല്ലാം നിലനിര്‍ത്തുമെന്നും കമ്ബനി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിസന്ധി ക്ലിയര്‍ട്രിപ്പിനെയും ബാധിച്ചിരുന്നു.