പ്രഭാഷകനും, വാഗ്മിയുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) സൂം പ്ലാറ്റ് ഫോമിൽ അമേരിക്കൻ മലയാളികൾക്കായി പ്രഭാഷണം നടത്തുന്നു. ‘കുടുംബ ബന്ധങ്ങളും കോവിഡാനന്തര സാമൂഹ്യ ക്രമങ്ങളും’ എന്ന വിഷയത്തിൽ ഈ വെള്ളിയാഴ്ച, ഏപ്രിൽ മാസം പതിനാറാം തീയതി വൈകിട്ട് എട്ടര മണിക്ക് (ന്യൂ യോർക്ക് സമയം) സൂം പ്ലേറ്റ് ഫോമിൽ പ്രഭാഷണം ശ്രവിക്കാവുന്നതാണ്. താഴെ കാണുന്ന ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ സൂം വെബ്ബിനറിൽ പങ്കെടുക്കാം. ഈ പരിപാടി ഏകോപിപ്പിച് ക്രമീകരിക്കുന്നത് ന്യൂ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാവേദി യു. എസ്.  എ. എന്ന  കലാ-സാംസ്‌കാരിക സംഘടനയാണ്. ലോകമെങ്ങുംആഞ്ഞടിച്ച മഹാമാരിയുടെ ആഘാതത്തിൽ ജീവിതക്രമം തന്നെ മാറിപ്പോയ സാഹചര്യത്തിൽ, ജീവിതത്തിൽ പകച്ചു നിൽക്കാതെ എങ്ങനെ ഈ കാലഘട്ടം അതിജീവിക്കാം തുടങ്ങിയുള്ള കാര്യങ്ങൾ
ലളിതമായ ഭാഷയിലും ശൈലിയിലും ഫാദർ ജോസഫ് പുത്തൻപുരക്കൽ വിശദികരിക്കുന്നതാണ്. നർമ്മം  കലർന്ന മൂല്യാധിഷ്ടിത  പ്രഭാഷണങ്ങൾ നടത്തുന്നതിൽ അച്ചൻ പ്രസിദ്ധനാണ്.