നിയമസഭ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകുമെന്നും മുസ്ലിം ലീഗിന് യു.ഡി.എഫ് വിടേണ്ടിവരുമെന്നും മന്ത്രി ഇ.പി.ജയരാജന്‍.

എന്നാല്‍, ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും എം.കെ. മുനീര്‍ പ്രതികരിച്ചു. നടക്കാത്ത എത്ര സ്വപനങ്ങളെക്കുറിച്ച്‌ ഇ.പി ജയരാജന്‍ സംസാരിച്ചിരിക്കുന്നു. മാക്‌സിസ്റ്റ് പാര്‍ട്ടി ശിഥിലമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവസാനം ഒരു കാപ്റ്റന്‍ മാത്രമെ ഉണ്ടാകൂവെന്നും മുനീര്‍ പറഞ്ഞു.