യു.ഡി.എഫ്​ ഐതിഹാസികമായ വിജയം നേടാന്‍ പോകുമെന്ന്​​ ര​േമശ്​ ചെന്നിത്തല. പിണറായി വിജയനും സര്‍ക്കാറി​നുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്​ തിരിച്ച്‌​ വരണമെന്ന്​ ജനങ്ങള്‍ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ്​ നേടും ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും. എല്‍.ഡി.എഫ്​ സര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്​ ഇപ്പോള്‍ നടക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വരു​േമ്ബാള്‍ എല്‍.ഡി.എഫ്​ കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല.

ഈ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്​. ​ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്​. ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും. ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊള്ളയും അഴിമതിയും നടത്തിയ ഈ ദുര്‍ഭരണം ജനങ്ങള്‍ക്ക്​ മടുത്തു.

നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്‍റെ കാല്​പിടിക്കുകയാണെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാറിനൊപ്പമാണെന്ന്​ ​പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തന്‍മാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രിയോട്​ അയ്യപ്പനും പൊറുക്കില്ല, അയ്യപ്പ വിശ്വാസികളും പൊറുക്കില്ല. ശബരിമലയുടെ പരി​ശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്​. തീര്‍ച്ചയായും അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും പിണറായി വിജയനും സര്‍ക്കാറി​നുമെതിരെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.