ഡാലസ് ∙ തയ്ക്കൂടത്തില്‍ ടി.എം. കുറിയാക്കോസിന്‍റെ ഭാര്യ അമ്മിണി കുറിയാക്കോസ് (88) അന്തരിച്ചു. അഗപ്പെ ഗോസ്പല്‍ മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.എം. അലക്സാണ്ടറിന്‍റെയും ഭാര്യ എല്‍സബേത്ത് അലക്സാണ്ടറിന്‍റെയും ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം.

മക്കള്‍: ഷേര്‍ളി, എലിസബേത്ത് (ജോളി), മോഹന്‍, മോളീസ്, കൊച്ചുമോള്‍, മോന്‍സ് (എല്ലാവരും യുഎസ്എ). മരുമക്കള്‍: കെയ്സി ജോര്‍ജ്, പാസ്റ്റര്‍ പി.എം. അലക്സാണ്ടര്‍, ജെസ്സി, പാസ്റ്റര്‍ റോയി മത്യു, റെഞ്ചി, ഷേര്‍ളി (എല്ലാവരും യുഎസ്എ). സംസ്കാരം പിന്നീട്.