വാഷിങ്ടന്‍ ഡിസി: പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി റൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി സി റെന്‍റല്‍ ഹൗസിങ് കമ്മീഷനില്‍ അഡ്മനിസ്‌ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന റൂപ രംഗയെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്ബിയ സുപ്പിരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2019 വരെ സോളൊ പ്രാക്ടീഷണറായിരുന്നു.2008 മുതല്‍ 2010 വരെ ഡി സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാക്‌സന്‍റെ ലൊ ക്ലാര്‍ക്കായിരുന്നു. 2002 ല്‍ വാസ്സര്‍ കോളജില്‍ നിന്നും ബിരുദവും, 2007 ല്‍ ഒഹായെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. യുഎസ് സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യുഎസ് ഡിസ്ട്രിക്‌ട് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രിക്‌ട് ഓഫ് ഡിസിയില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയായിരിക്കും റൂപ രംഗ പുട്ടഗുണ്ട.