കൊ​ച്ചി: ആ​ര്‍​എ​സ്‌എ​സ് നേ​താ​വാ​യി​രു​ന്ന ക​തി​രൂ​ര്‍ മ​നോ​ജി​നെ വ​ധി​ച്ച കേ​സി​ലെ 15 പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.

ഒ​ന്നാം പ്ര​തി വി​ക്ര​മ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്കാ​ണ് ജാ​മ്യം. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

2014-ലാ​യി​രു​ന്നു മ​നോ​ജി​നെ ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി​യ ശേ​ഷം ഒ​രു​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍ ഉ​ള്‍​പ്പ​ടെ പ്ര​തി​യാ​ണ്. 25-ാം പ്ര​തി​യാ​യ ജ​യ​രാ​ജ​ന​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍​ക്ക് നേ​ര​ത്തെ ത​ന്നെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.