ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 5.12 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധമൂലം മരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. എന്നാല്‍ അതേസമയം കൊവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച്‌ പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരി തെളിയിച്ചു. വൈറ്റ് ഹൗസിലെ പതാക താഴ്ത്തി.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. രാജ്യത്ത് ഒരു കോടി പത്ത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 10,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,01,97,531 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 2.47 ലക്ഷം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ റഷ്യയും ബ്രിട്ടനുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും 41 ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം ബാധിച്ചത്. 24.84 ലക്ഷം പേര്‍ മരിച്ചു. എട്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.