ഡാലസ്∙ കുമ്പനാട് കുമ്പനാട്ടു കുടുംബമായ നെല്ലിമല കിഴക്കേതിൽ എൻ. ജി. ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകനായ പ്രഫ. ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാർ–70 ) ഡാലസിലെ മർഫിയിൽ അന്തരിച്ചു. ഭാര്യ: കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ ബിനു. സംസ്കാരം പിന്നീട്.

അലഹബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും ആക്ടിങ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ശേഷം 1998 ലാണ് അദ്ദേഹം കുടുംബസമേതം യുഎസ്എയിലേക്ക് കുടിയേറിയത്. സുവിശേഷകനായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) പരേതന്റെ ഭാര്യാ സഹോദരനാണ്.

മക്കൾ: സൂസൻ, ഗ്രേസ്, ബിന്നി. മരുമക്കൾ: ശീതൾ, പ്രദീഷ്, ഡാൻഷി . സഹോദരങ്ങൾ: ജേക്കബ് ജോർജ്. (എല്ലാവരും ഡാലസ്, യുഎസ്), പരേതനായ ജോൺ ജേക്കബ് (കുമ്പനാട്)

കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ജോർജ് (972) 841 1288

വാർത്ത ∙ മാർട്ടിൻ വിലങ്ങോലിൽ