കെഎസ്ആർടിസിക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്.

കെഎസ്ആർടിസിയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയുടെ പത്തു ശതമാനമെങ്കിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണിത്. 2021 മാർച്ചിൽ മൂന്ന് ഗഡു ഡിഎ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ ജൂൺ മുതൽ ശമ്പള പരിഷ്‌ക്കണം നടപ്പാക്കും. പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാരിലും ഡ്രൈവർമാരിലും 10 വർഷം സർവീസുള്ളവരെ കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. സ്വിഫ്റ്റ് പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.