തിരുവനന്തപുരം അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വെള്ളൂർക്കോണം സ്വദേശി അനന്ദു(21) ആണ് മരിച്ചത്.

നഗരസഭയുടെ കുടിവെള്ള ടാങ്കർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടൻ തന്നെ അനന്ദുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളെജിലാണ്. ഒപ്പമുണ്ടായിരുന്നയാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.