വാഷിങ്ടൻ ഡിസി ∙ ഇന്ത്യൻ അമേരിക്കൻ നീരാ ടൻസന്റെ നോമിനേഷനെ സെനറ്റിൽ എതിർക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റർ. പ്രസിഡന്റ് ബൈഡൻ ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്റ് ബജറ്റ് ഡയറക്ടറായിട്ടാണ് നീരാ ടൻസനെ നോമിനേറ്റ് ചെയ്തിരുന്നത്.

ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് 1970 ൽ മാസ്സച്യുസെറ്റിൽ ജനിച്ച മകളാണ് നീരാ.

കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യെൽ ലൊ സ്കൂളിൽ നിന്നും ജുറിസ് ഡോക്ടർ ബിരുദവും നേടിയ നീരാ ന്യുഎനർജി പോളിസി, ഹെൽത്ത് കെയർ റിഫോം അസ്സോസിയേറ്റ് ഡയറക്ടറായി പ്രസിഡന്റ് ബിൽ ക്ലിന്റൻ ക്യാംപെയ്നിൽ പ്രവർത്തിച്ചിരുന്നു.

വെസ്റ്റ് വെർജിനിയായിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റർ ജോ മാൽചിനാണ് നീരക്കെതിരെ എതിർപ്പുമായി രംഗത്തെത്തിയത്. നീരാ ഈയിടെ ട്വിറ്ററിൽ ബെർണി സാന്റേഴ്സ്, മിച്ച് മെക്കോണൽ എന്നിവർക്കെതിരെ നടത്തിയ പരാമർശമാണ് സെനറ്റർ ജോയെ നീരക്കെതിരെ തിരിച്ചത്. ഇരുപാർട്ടികളേയും ഒന്നിച്ചുകൊണ്ടു പോകേണ്ട ഇവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് ഭൂഷണമല്ലെന്നും സെനറ്റർ പറഞ്ഞു.

ഇതോടെ നീരയുടെ കൺഫർമേഷൻ സംഭവിക്കുമോ എന്ന ആശങ്കയുണ്ടെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ 50 സെനറ്റർ മാർക്കൊപ്പം ജോ ഒന്നിച്ചാൽ നീര പുറത്താകും. അടുത്ത ആഴ്ചയാണ് നീരയുടെ കൺഫർമേഷൻ സെനറ്റിൽ ചർച്ചകെടുത്തതും മിറ്റ് റോംനി ഉൾപ്പെടെ റിപ്പബ്ലിക്കൻ വിമതർമാർ പോലും നീരയെ എതിർക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.