തിരുവനന്തപുരം: മലബാര്‍ കലാപത്തെ ആസ്​പദമാക്കി നിര്‍മ്മിക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിനായി വീണ്ടും ധനസഹായം അഭ്യര്‍ഥിച്ച്‌ സംവിധായകന്‍​ അലി അക്​ബര്‍. ഫേസ്​ബുക്കിലൂടെയാണ്​ സിനിമക്കായി ധനസഹായം അഭ്യര്‍ഥിച്ച്‌​ അലി അക്​ബര്‍ രംഗത്തെത്തിയത്​.

‘ഞങ്ങള്‍ അവസാനവട്ട ഒരുക്കത്തിലാണ്​ നിങ്ങളോ?. നിങ്ങള്‍ കൂടെയുണ്ടാകും എന്ന ധൈര്യമാണ്​ മുന്നോട്ട്​ നയിക്കുന്നത്​. ഇനി പ്രവര്‍ത്തനത്തിന്‍റെ വേഗതയിലേക്ക്’ ​-അലി അക്​ബര്‍ ഫേസ്​ബുക്കില്‍ കുറിച്ചു. ഫേസ്​ബുക്ക്​ കുറിപ്പിനൊപ്പം സിനിമക്കായി സംഭാവന നല്‍കേണ്ട അക്കൗണ്ടിന്‍റെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്​.