കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയില്‍ എത്തും. അമ്പലമുകളില്‍ നടക്കുന്ന പരിപാടിയില്‍ ബിപിസിഎല്ലിന്‍്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്‍്റ് അടക്കം 6000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.

അമ്പലമേട് ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ പ്രൊപ്പലിന്‍ ഡെറിവേറ്റീവ് സ്പെട്രോ കെമിക്കല്‍ പദ്ധതി ഉദ്ഘാടനം, അന്താരഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്‍്റെ മറൈന്‍ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം, കൊച്ചി തുറമുഖത്തെ കല്‍ക്കരി ബര്‍ത്തിന്‍്റെ പുനര്‍ നിര്‍മാണത്തിന്‍്റെ ശിലാസ്ഥാപനം, റോ റോ വെസ് സമര്‍പ്പണം തുടങ്ങി അറായിരത്തിലധികം കോടി രൂപയുടെ പദ്ധതികകളുടെ സമര്‍പ്പണം ഒരേ വേദിയില്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര പെട്രോളിയം തുറമുഖ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

അമ്പലമുകള്‍ റിഫൈനറിയോട് ചേര്‍ന്ന വിഎച്ച്‌എഎസ്‌ഇ സ്കൂള്‍ ഗ്രൗണ്ടിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. വിമാനമാര്‍ഗം നേവല്‍ ബേസില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ ഉച്ചയ്ക്ക് 2.30 ഓടെ റിഫൈനറിയില്‍ എത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് അര മണിക്കൂര്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.