കൊവിഡ് തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ വാഗ്ദാനപ്പെരുമഴയുള്ള ബജറ്റായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന. സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികളും ബജറ്റിലുണ്ടാകും.