ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ അടുത്ത രാഷ്ട്രീയ ഉപദേഷ്ടാവുമായ അഹമ്മദ് പാട്ടേല്‍ അന്തരിച്ചു. ഗുഡ്ഗാവ് ആശുപത്രിയില്‍ വച്ച്‌ ഇന്നു രാവിലെയാണ് അന്ത്യം. 71 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

പുലര്‍ച്ചെ നാലു മണിയോടെ ട്വിറ്ററില്‍ കൂടി മകന്‍ ഫൈസല്‍ പാട്ടേലാണ് മരണവിവരം അറിയിച്ചത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോള്‍ അഹമ്മദ് പാട്ടേല്‍.

മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അനുശോചിച്ചു.