പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സംസ്ഥാനങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും.

അതിനിടെ ഡല്‍ഹിയില്‍ വീണ്ടും മരണസംഖ്യ 100 കടന്നു. 24 മണിക്കൂറില്‍ 6,224 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 40,000 ത്തിന് താഴെയായി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അറുപതിനായിരത്തിന് മുകളില്‍ പരിശോധന നടത്തി. ഡല്‍ഹിയില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മഹാരാഷ്ട്രയില്‍ 5,439 ഉം പശ്ചിമ ബംഗാളില്‍ 3,545 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 1,510 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2 ലക്ഷം കടന്നു.